
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ യുവാവിനെയും യുവതിയെയും ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതില്‍ പ്രശ്നം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.





