India

ഞാന്‍ കോണ്‍ഗ്രസല്ല പക്ഷേ, രാജാവിനോട് ചോദ്യം ചോദിച്ച തരൂരിനെ പിന്തുണയ്ക്കുന്നു- പ്രകാശ് രാജ്

Please complete the required fields.




പ്രധാനമന്ത്രി നരേന്ദ്രമോദി രാജാവാണെന്നും, എതിര്‍ശബ്ദങ്ങള്‍ ഇഷ്ടമില്ലാത്ത രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച ശശി തരൂരിനെ കോണ്‍ഗ്രസല്ലെങ്കിലും താന്‍ പിന്തുണയ്ക്കുകയാണെന്നും പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു.

മോദി രാഷ്ട്രീയത്തില്‍ വിശ്വാസിക്കാത്ത തനിക്ക് കേരളത്തില്‍ വിശ്വാസമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ഏറ്റവും നല്ല ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളും കേരളത്തിലാണ് പക്ഷേ കേരള രാഷ്ട്രീയത്തില്‍ ദൈവങ്ങള്‍ ഇടപെടാറില്ല,
അതുകൊണ്ടാണ് തനിക്ക് ദൈവത്തിന്റെ സ്വന്തം നാട് ഏറെ ഇഷ്ടമെന്നും പ്രകാശ് രാജ് പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് ഒളിച്ചോടിയ രാജീവ് ചന്ദ്രശേഖര്‍ എന്ത് ചെയ്യുകയാണെന്നറിയാനാണ് തിരുവനന്തപുരത്ത് വന്നതെന്നും പ്രകാശ് രാജ് പരിഹസിച്ചു

Related Articles

Back to top button