Thiruvananthapuram

വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം; യുവാവ് അറസ്റ്റിൽ

Please complete the required fields.




തിരുവനന്തപുരം: വാഴമുട്ടം പാറവിളയ്ക്ക് സമീപം വീട്ടിൽക്കയറി മോഷണത്തിന് ശ്രമിച്ച യുവാവിനെ അറസ്റ്റുചെയ്തു. പാച്ചല്ലൂർ പാറവിള പ്ലാവില വീട്ടിൽ ചക്കു എന്ന അമലിനെ(21) ആണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്ത്. പാറവിള സ്വദേശി അഭിലാഷിന്റെ വീട്ടിൽ കഴിഞ്ഞ 13-ന് ഇയാൾ മോഷണത്തിന് ശ്രമിച്ചുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.

കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ പോക്‌സോ കേസ് നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. തിരുവല്ലം എസ്.എച്ച്.ഒ. ആർ. ഫയാസ്, എസ്.ഐ.മാരായ ജി.ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ, ബിജു, സീനീയർ സിപിഒമാരായ ഷിജു, വിനായകൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button