Thiruvananthapuram

തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദനം. സംഭവത്തില്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് പിടികൂടി.ഒരു വർഷമായി അനു കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി.
അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിച്ചെന്നുവെന്നും കുട്ടി മൊഴി നല്‍കി. തന്നെ രണ്ടാനച്ഛൻ ക്രൂരമായി മര്‍ദിക്കുന്നുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.

പച്ച മുളക് തീറ്റിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും കുട്ടി പറഞ്ഞു. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരൻ വീഡിയോയില്‍ പറയുന്നു. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ പാടുകളുമുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button