Thrissur

തൃശ്ശൂർ പൂരം: ആന എഴുന്നള്ളിപ്പിലെ പ്രതിസന്ധി ഒഴിയുന്നു, വനംവകുപ്പ് ഉത്തരവ് പിൻവലിച്ചേക്കും

Please complete the required fields.




തൃശ്ശൂർ: തൃശ്ശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നു. വനംവകുപ്പിന്റെ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. പ്രയാസമില്ലാതെ പൂരം നടത്താനാകുമെന്ന് ബന്ധപ്പെട്ടവർക്ക് ഉറപ്പുനൽകുന്നു. ഉത്തരവുകളെക്കുറിച്ച് പരിശോധിക്കും. കോടതിവിധിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആയിരിക്കാം ഉത്തരവുകൾക്ക് കാരണമെന്നും ഇക്കാര്യങ്ങളെല്ലാം വനംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കെ.രാജൻ പറഞ്ഞു.

പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളെ വെറ്ററിനറി ഡോക്ടർമാർക്ക് പുറമെ വനം വകുപ്പിന്റെ വിദ​​ഗ്ധ സംഘവും പരിശോധിക്കുമെന്നായിരുന്നു നേരത്തെ വനം വകുപ്പിന്റെ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആന ഉടമകളും രം​ഗത്തെത്തിയിരുന്നു.

Related Articles

Back to top button