Wayanad

മലപ്പുറം സ്വദേശികളുടെ കാർ വയനാട്ടിൽ അപകടത്തിൽ പെട്ടു; ഒരാൾ മരിച്ചു

Please complete the required fields.




കല്പറ്റ: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ചന്തപ്പടി സ്കൂളിലെ അധ്യാപകൻ ഗുൽസാറും കുടുംബവും സഞ്ചരിച്ച കാർ ആണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

വാഹനം ഓടിച്ച കെ.ടി. ഗുൽസാർ(45) ആണ് മരിച്ചത്. ഭാര്യ ജസീല, മക്കളായ നസിൽ മുഹമ്മദ്‌(17), ലൈഫ ഫാത്തിമ (7), ലഹീൻ, സഹോദരിയുടെ മക്കളായ സിൽജ (12), സിൽത്ത(10) എന്നിവരെ കൽപറ്റയിലെയും മേപ്പാടിയിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

Related Articles

Back to top button