Kannur

കണ്ണൂര്‍ ചീങ്കണ്ണിപുഴയിൽ യുവാവ് മുങ്ങിമരിച്ചു

Please complete the required fields.




കണ്ണൂര്‍: ആറളം വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്.

അപസ്മാര രോഗി ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്‌മാരം പിടിപെട്ടതാണ് അപകട കാരണം എന്നാണ് പൊലീസ് നിഗമനം.

ആറളം പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ഇരിട്ടി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. അച്ഛൻ: ഷാജി. അമ്മ: പരേതയായ ലത സഹോദരി: കീർത്തന

Related Articles

Back to top button