Thiruvananthapuram

ചൂട് തുടരും; 12 ജില്ലകളിൽ ഏപ്രിൽ 8 മുതൽ 12 വരെ യെല്ലോ അലേർട്ട്

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് തുടരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടുമുതൽ 12വരെയാണ് യെല്ലോ അലേർട്ട്.

പാലക്കാട് ജില്ലയിൽ താപനില 41°C വരെയും കൊല്ലം ജില്ലയിൽ 39°C വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2-4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button