India

സൂര്യകുമാർ യാദവ് ഏപ്രിൽ അഞ്ചിന് മുംബൈ ഇന്ത്യൻസിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്

Please complete the required fields.




പരുക്കിൽ സൂര്യകുമാർ യാദവ് ഏപ്രിൽ അഞ്ചിന് മുംബൈ ഇന്ത്യൻസിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ച സൂര്യ മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത കളിയിൽ ടീമിലുണ്ടാവുമെന്നാണ് സൂചന. ഞായറാഴ്ച വാംഖഡെയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ താരം കളിക്കും.

2023 ഡിസംബറിനു ശേഷം സൂര്യ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ പരുക്കേറ്റതും പിന്നീട് ഹെർണിയയുടെ ഓപ്പറേഷനു വിധേയനായതും താരത്തിൻ്റെ തിരിച്ചുവരവ് വൈകിക്കുകയായിരുന്നു.

Related Articles

Back to top button