Kottayam

ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വീണ് പരിക്കേറ്റു

Please complete the required fields.




കോട്ടയം: കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു താത്കാലിക ഗോവണി മറിഞ്ഞുവീണത്. കൂടെ ഉണ്ടായിരുന്ന മോൻസ് ജോസഫ് എം.എൽ.എ. തിരവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് എന്നിവർക്കും നിസാര പരിക്കേറ്റു.

തിരുനക്കരയിലായിരുന്നു സംഭവം. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പ്രവർത്തകർക്കൊപ്പമാണ് ഫ്രാൻസിസ് ജോർജ് എത്തിയത്. താത്കാലിക ഗോവണി വെച്ച് ഗാന്ധിപ്രതിമയിൽ പുഷ്പഹാരമണിയിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു. തുടർന്ന് ഹാരമണിയിക്കാനായി കയറിയപ്പോൾ ഗോവണി മറിയുകയായിരുന്നു. നാലുപേരുടേയും കാലിനാണ് പരിക്കേറ്റത്.
വീണശേഷം പ്രവർത്തകർ ഫ്രാൻസിസ് ജോർജിനെ എടുത്തുയർത്തി ഗാന്ധി പ്രതിമയിൽ ഹാരമണിയിച്ചു. ശേഷം നേതാക്കൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button