
തലശ്ശേരി : തലശ്ശേരിക്കടുത്ത് പള്ളൂരിൽ വാഹനാപകടം . സ്വകാര്യ ബസിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. നാദാപുരം വിലങ്ങാട് സ്വദേശി പ്രിൻസി( 36 ) യാണ് മരിച്ചത്. ആലക്കോട് നിന്നും വിലങ്ങാടേയ്ക്ക് വരുന്ന വഴിയാണ് അപകടം.
പ്രിൻസി സഞ്ചരിച്ച വാഹനം സ്വകാര്യ ബസ്സിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ. യുവതിയുടെ പോസ്റ്റ്മാർട്ടം നാളെ നടക്കും. ഭർത്താവ്: ടിജോ ജോസഫ്, മകൻ അൽഫ്രഡ്





