
ഇടുക്കി: വാഗമണ്ണിൽ ഉടമസ്ഥർ ഇല്ലാത്ത സമയത്ത് വീടിനുള്ളിൽ കടന്ന് ഉപകരണങ്ങൾക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടതായി പരാതി. വാഗമൺ പുത്തൻവീട്ടിൽ സിജിമോന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. വീട്ടിനുള്ളിലെ ഉപകരണങ്ങളെല്ലാം കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സിജിമോനും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. വൈകിട്ട് തറവാട് വീട്ടിൽ പോയ സമയത്താണ് സാമൂഹിക വിരുദ്ധർ വീട് ആക്രമിച്ചത്. വീടിന്റെ വാതിലും ജനലുകളുമെല്ലാം തകർത്തു.
ഒപ്പം കട്ടിലും മേശയുമെല്ലാം തീയിട്ടു നശിപ്പിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും തീപിടിച്ചിട്ടുണ്ട്. വാഷ്ബേസിനുകളും തല്ലിത്തകർക്കുകയും . വീടിൻറെ പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അലമാരയിൽ നിന്നും സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമ പറഞ്ഞു. സംഭവം സംബന്ധിച്ച് സിജിമോന്റെ പരാതിയിൽ വാഗമൺ പൊലീസ് കേസെടിത്ത് അന്വേഷണം ആരംഭിച്ചു . വിരൽ അടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.





