Thiruvananthapuram

പരിശീലനത്തിനിടെ ഹൃദയാഘാതം; ജമ്മുകശ്മീരിൽ കരമന സ്വദേശിയായ സൈനികൻ മരിച്ചു

Please complete the required fields.




തിരുവനന്തപുരം : പരിശീലനത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് ജമ്മുകശ്മീരിലെ കുപ്‌വാരയിൽ കരമന സ്വദേശിയായ സി.ആർ.പി.എഫ്. ജവാൻ ജെ.ശ്രീജിത്ത്(33) കുഴഞ്ഞുവീണ് മരിച്ചു. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ- ഗിരിജ ദമ്പതിമാരുടെ മകനാണ്. വ്യാഴാഴ്ച രാവിലെയാണ് വീട്ടുകാർക്കു വിവരം ലഭിച്ചത്. ക്യാമ്പിലെ പരേഡ് ഗ്രൗണ്ടിൽ ഓടിയതിനുശേഷം ശ്രീജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു. യൂണിറ്റിലെ മെഡിക്കൽ സംഘം പരിശോധന നടത്തി കുപ്‌വാരയിലെ സബ് ഡിവിഷണൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വീട്ടുകാർക്കു ലഭിച്ച വിവരം.

2010ലാണ് ശ്രീജിത്ത് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: രേണുക. മക്കൾ: ഋത്വിക് റോഷൻ, ഹാർത്തിക് കൃഷ്ണ. വ്യാഴാഴ്ച അർധരാത്രി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ശ്രീജിത്തിന്റെ തച്ചോട്ടുകാവിലെ വീട്ടിൽ പൊതുദർശനത്തിനുവെച്ച ശേഷം വെള്ളിയാഴ്ച രാവിലെ കരമന കിള്ളിപ്പാലത്തെ വീട്ടിൽ കൊണ്ടുവരും. ശ്രീജിത്തിന്റെ സഹോദരങ്ങൾ: രഞ്ജിത്ത്‌, ജയചിത്ര, രചിത്ര.

Related Articles

Back to top button