Thiruvananthapuram
പതിനേഴുകാരിയെ പലതവണ പീഡിപ്പിച്ചു, നഗ്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

കോവളം: വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചശേഷം നഗ്നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.വിഴിഞ്ഞം ടൗണ്‍ഷിപ്പില്‍ ആമ്ബല്‍ക്കുളം ഹബീബീയ ബയത്തില്‍ ഷാരുഖ് ഖാനെ (24) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.
മൊബൈല്‍ ഫോണിലൂടെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയെ കാറില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകളെടുത്തശേഷം ഫോണിലയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
കോവളം എസ്.എച്ച്.ഒ. സജീവ് ചെറിയാൻ, എസ്.ഐ മാരായ പ്രദീപ്, അനില്‍കുമാർ, എ.എസ്.ഐ.മാരായ മൈന, ശ്രീകുമാർ, സീനിയർ സി.പി.ഒ. ഗിരികുമാർ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





