
സിഎഎ നിയമം പാസാക്കിയ സംഭവത്തില്‍ എംഎ ബേബി സുപ്രീം കോടതിയെ രൂക്ഷ ഭാഷയില്‍ വിമർശിച്ചു.സുപ്രീം കോടതി അവരുടെ പണി ചെയ്യുന്നില്ലെന്ന് എം എ ബേബി കുറ്റപ്പെടുത്തി.
കൊല്ലം ലോക്സഭാ മണ്ഡലം ഇടതുമുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബാലസംഘം അംഗം ആദി സന്തോഷുമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019ല്‍ പാർലമെന്റില്‍ പാസാക്കപ്പെട്ട നിയമം ഇന്ത്യൻ ഭരണ ഘടനയുടെ ഉള്ളടക്കത്തിന് ഘടക വിരുദ്ധമാണ്. ഡസൻ കണക്കിന് പെറ്റീഷൻ സുപ്രീംകോടതിയുടെ മുന്നില്‍ ഉണ്ട്.അവർ അതിന് പുറത്ത് കിടന്നുറങ്ങുന്നു. തന്നെ സുപ്രീംകോടതി വിളിപ്പിക്കാം. ഇത് അധിക്ഷേപമല്ല സത്യം പറയലാണ്. കോടതി എന്നെ വിളിപ്പിച്ചാല്‍ പോയി തന്റെ ഭാഗം പറയും.
പൗരത്വം നല്‍കുന്നതും നിഷേധിക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തിലാവരുതെന്ന് ഭരണഘടനയുടെ നിർവചനമെന്നും എംഎ ബേബി പറഞ്ഞു.
സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തിലാണ് കേന്ദ്ര സർക്കാർ ചട്ടങള്‍ പുറപ്പെടുവിച്ചിരിക്കുന്നത് മോദി സർക്കാരിന്റെ പ്രവർത്തനം വൃത്തികെട്ട തെമ്മാടിത്തരമൊണെന്നും എംഎ ബേബി വിമർശിച്ചു. സംസ്ഥാനങളുടെ അധികാരം കവരുന്ന എൻ.ഐ.എ നിയമം പാർലമെന്റില്‍ പാസാക്കിയപ്പോള്‍ പ്രേമചന്ദ്രൻ എംപി എവിടെ ആയിരുന്നു എന്നും എംഎ ബേബി ചോദിച്ചു.





