
കണ്ണൂർ : പയ്യന്നൂരിൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു. പയ്യന്നൂർ കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ രണ്ടേകാൽ പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്. ഇന്ന് രാവിലെ 10 .30 ഓടെയാണ് സംഭവം.
കള്ളൻ മോഷണത്തിനെത്തിയത് അഥിതിയെപോലെ. വീട്ടിലെ കോളിംഗ് ബെൽ അടിക്കുകയും തുടർന്ന് മറ്റാരും വീട്ടിൽ ഇല്ലാത്തതിനാൽ വയോധിക വാതിൽ തുറന്ന് കൊടുക്കുകയായിരുന്നു. വീടിന് അകത്ത് കേറിയ കള്ളൻ വയോധികയുടെ വായ പൊത്തിപ്പിടിച്ച ശേഷം ഭീഷണിപ്പെടുത്തി സ്വർണമാല കവരുകയായിരുന്നു.





