
കോഴിക്കോട് : റേഷൻവ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റേഷൻകടകളടച്ചുകൊണ്ട് നടത്തിയ സമരത്തിന്റെ ഭാഗമായി സിവിൽസ്റ്റേഷനുമുന്നിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി. കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) സംസ്ഥാന ജന. സെക്രട്ടറി ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. എം.എം. സൈനുദ്ദീൻ അധ്യക്ഷനായി.
വേതനപാക്കേജ് പരിഷ്കരിക്കുക, ഭാരത് അരി, കെ-റൈസ് എന്നിവ റേഷൻകടകൾ വഴി വിതരണം ചെയ്യുക, റേഷൻവ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പി. പവിത്രൻ, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ, കെ.പി. അഷ്റഫ്, പി. ശ്രീധരൻ, വി.കെ. മുകുന്ദൻ, പി. അരവിന്ദൻ, കെ.പി. ബാബു, പി.കെ. റഹീം, എബ്രഹാം വർഗീസ്, പുതുക്കോട് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.





