Kozhikode

കോഴിക്കോട്ടെ വന്യജീവി ആക്രമണത്തിലെ മരണം; കൂരാച്ചുണ്ടിൽ ഇന്ന് എൽ ഡി എഫ്-യു ഡി എഫ് ഹർത്താൽ

Please complete the required fields.




കോഴിക്കോട് : കക്കയം ഡാം സൈറ്റ് റോഡിൽ കർഷകൻ കാട്ടുപോത്തിന്റെ കുത്തേറ്റ് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് യുഡിഎഫ്- എൽഡിഎഫ് ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഹർത്താൽ നടത്തും. ഡാം സൈറ്റ് റോഡിൽ സ്വന്തം കൃഷിസ്ഥലത്ത് രാവിലെ കൃഷിപണി ചെയ്യുന്ന സമയത്ത് പറമ്പിലേക്ക് അതിക്രമിച്ച് കയറിയ കാട്ടുപോത്ത് കർഷകനായ പാലാട്ടിയിൽ അബ്രഹാം എന്ന അവറാച്ചനെ ആക്രമിക്കുകയായിരുന്നു.

നിലവിളികേട്ട് ഓടിയെത്തിയ അയൽവാസി കൊച്ചുപുരയിൽ അമ്മിണിയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. മാരകമുറിവ് സംഭവിച്ച അദ്ദേഹത്തെ വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button