Kozhikode

കോഴിക്കോട് NIT-യില്‍ അധ്യാപകന് കുത്തേറ്റു; അക്രമത്തിന് പിന്നില്‍ മദ്രാസ് ഐഐടിയിലെ സഹപാഠി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്.തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15 ഓടെയാണ് സംഭവം. കുത്തേറ്റ ജയചന്ദ്രനും കുത്തിയ വിനോദ് കുമാറും മദ്രാസ് ഐഐടിയിലെ സഹപാഠികളായിരുന്നു.വിനോദിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Related Articles

Back to top button