
പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ “Vahan” പോർട്ടൽ വഴി അപേക്ഷ ലഭിച്ചാൽ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കണമെന്നു നിർദേശിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചു. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണം.
പുതുതായി വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി “Vahan” വഴി അപേക്ഷ സമർപ്പിക്കുമ്പോൾ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47 ൽ നിഷ്കർഷിക്കുന്ന രേഖകൾ Annexure B പ്രകാരം ഉൾപ്പെടുത്തണം. ഈ രേഖകളെക്കാൾ യാതൊരു അധിക രേഖകളും ആവശ്യപ്പെടാൻ പാടില്ല.
വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യുവാൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഈ വ്യക്തികളുടെ വൃക്തിഗത ആധാർ, PAN വിവരങ്ങൾ വേണമെന്ന് നിർബന്ധിക്കരുത്. എന്നാൽ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള PAN, TAN വിവരങ്ങൾ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കണം.





