
യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം തുടങ്ങി. ഡോണ്‍ബാസില്‍ സ്ഫോടന ശബ്ദം കേട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.്
യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് പുടിന് വ്യക്തമാക്കി. യുക്രൈന് അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു.
രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് സൈനിക നടപടി ആരംഭിച്ചതായി പുടിന് പ്രഖ്യാപിച്ചത്. യുക്രൈന് അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.





