
കൽപ്പറ്റ: വയനാട് പടമലയിൽ വീണ്ടും കടുവ ഇറങ്ങിയതായി അഭ്യൂഹം. പടമല പള്ളിയുടെ പരിസരത്ത് റോഡിനു സമീപം കടുവയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്.
പള്ളിയിൽ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി പറയുന്നത്. ഇക്കാര്യം വനപാലകരെ അറിയിച്ചിട്ടുണ്ട്. തൃശ്ശിലേരിയിലും കടുവയെ കണ്ടതായി നാട്ടുകാർ വ്യക്തമാക്കി.





