
പാലക്കാട് : 20 കിലോ കഞ്ചാവുമായി നാല് ഒറീസ സ്വദേശികൾ പിടിയിൽ.സുരേഷ് ബുരുടി, ഹരിഖിലോ, പൂർണ്ണ കണ്ടിക്കി, മനോ എന്നിവരാണ് പിടിയിലായത്. വാളയാർ ചെക്പോസ്റ്റിൽ എക്സൈസിൻ്റെ വാഹനപരിശോധനക്കിടെ രണ്ട് ബസുകളിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
പ്രതികൾ ജോലി ചെയ്യുന്ന മലപ്പുറം പരപ്പനങ്ങാടി അടക്കമുള്ള മേഖലകളിൽ ചില്ലറ വില്പന നടത്തുക ലക്ഷ്യമിട്ട് എത്തിച്ച 20 കിലോ കഞ്ചാവാണ് വാളയാർ ചെക്പോസ്റ്റിൽ എക്സൈസ് പിടിച്ചെടുത്തത്. ഒറീസ ഗോരാപുട്ട് സ്വദേശികളായ ഹരിഖിലോ, പൂർണ കണ്ടിക്കി, മനോ, ബോയ്പാരിഗുഡ സ്വദേശി സുരേഷ് ബുരുടി എന്നിവരാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ രണ്ട് ബസുകളിലായാണ് സംഘം സഞ്ചരിച്ചിരുന്നത്.





