Ernakulam

തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയിൽ ഉ​ഗ്ര സ്ഫോടനം; രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

Please complete the required fields.




എറണാകുളം : തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ച് ഉ​ഗ്ര സ്ഫോടനമുണ്ടായി. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. എത്ര പേർക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല.

ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്. സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടു വണ്ടി ഫയർഫോഴ്സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button