
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ വെെദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചൊവ്വര ജ്യോതി നിവാസിൽ ജോൺസൺ ജോൺ(26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12-ഓടെയായിരുന്നു അപകടം.
ചൊവ്വര ഭാഗത്തുനിന്ന് അടിമലത്തുറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജോൺസണൊപ്പമുണ്ടായിരുന്നു യുവാവിനും അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.





