
വടകര∙ ഫർണിച്ചർ കടയിൽ തീപിടിത്തം. വടകര കരിമ്പന പാലം ബി ടു ഹോംസ് ഫർണിച്ചർ ഇന്റീരിയർ സ്ഥാപനത്തിനാണ് തീപിടിച്ചത്. 2 നിലകൾ കത്തിനശിച്ചു. കടയിൽ ഉണ്ടായിരുന്ന ബൈക്കും കത്തി. വില്യാപ്പിള്ളി സ്വദേശി നൗഷാദിന്റെയാണ് കട.
രാവിലെ 5.45 ഓടെയാണ് പുക കണ്ടത്. അഗ്നിരക്ഷാ സേന എത്തി 7 മണിയോടെ തീയണച്ചു. 50 ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.





