മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ യുവാവും പൊലീസും തമ്മിൽ പാർക്കിംഗിന്‍റെ പേരിൽ സംഘർഷം. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫലും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒ സദഖത്തുള്ളയും തമ്മിലാണ് സംഘർഷമുണ്ടായത്.
പൊലീസ് അകാരണമായി മർദ്ദിച്ചു എന്നാണ് യുവാവിന്‍റെയും കുടുംബത്തിന്‍റെയും ആരോപണം. നൗഫലിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.