Thiruvananthapuram

അഞ്ച് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു

Please complete the required fields.




Feb 7, 2024 12:41 PM | By Susmitha Surendran

തിരുവനന്തപുരം:  സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഫെബ്രുവരി ഒന്നിനും രണ്ടിനും സ്വർണവില ഉയർന്നെങ്കിലും ശേഷം ഇതുവരെ സ്വർണവില ഇടിഞ്ഞു.

ഇന്ന് 200 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46400 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ ഉയർന്നു. വിപണി നിരക്ക് 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണി വില 4795 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Related Articles

Back to top button