Kozhikode

കുറ്റ്യാടിയിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ -ഡിവൈഎ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Please complete the required fields.




കോഴിക്കോട്: കുറ്റ്യാടിയിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി.
കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂളിലെ എസ്എഫ്‌ഐ – യുഡിഎസ്എഫ് സംഘർഷത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്.

ഹെൽമറ്റും കമ്പിവടിയും ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, എസ്എഫ്‌ഐ പ്രവർത്തകനെ യുഡിഎസ്എഫ് പ്രവർത്തകർ മർദ്ദിച്ചുവെന്നു എസ്എഫ്‌ഐയും പൊലീസിൽ പരാതി നൽകി.

രണ്ട് പരാതികളിലും കുറ്റ്യാടി പൊലീസ് കേസെടുത്തു. എസ്എഫ്‌ഐയുടെ പരാതിയിൽ പത്തും കെഎസ്‌യുവിന്റെ പരാതിയിൽ 15 പേരെ പ്രതികളാക്കിയാണ് കേസ്. ഈ മാസം രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Related Articles

Back to top button