Kozhikode
കോഴിക്കോട് മിന്നൽ പണിമുടക്ക്; ബസ്‌ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പയ്യോളിയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട് : പയ്യോളിയിൽ ഇന്ന് ബസ് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികൾ. ഓട്ടോറിക്ഷകളുടെ സമാന്തര സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പയ്യോളി അങ്ങാടിയിൽ ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിലാണ് ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പേരാമ്പ്ര-പയ്യോളി- വടകര- കൊയിലാണ്ടി -വടകര ബസ്സുകളാണ് പണിമുടക്കുന്നത്. ആരോമൽ ബസ് ഡ്രൈവർ പയ്യോളി ആവിക്കൽ സ്വദേശി സായിവിന്റെ കാട്ടിൽ രൂപേഷിനാണ് ഇന്നലെ രാത്രി 8മണിയോടെ മർദ്ദനമേറ്റത്. ഇയാൾ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി.





