Kerala

പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു

Please complete the required fields.




പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേർ ചേർന്നാണ് വെട്ടികൊലപ്പെടുത്തിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് ബി. ജെ.പി. ആരോപിക്കുന്നത്. സഞ്ജിതിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.

Related Articles

Leave a Reply

Back to top button