Thiruvananthapuram

‘കൊടും ചൂടിൽ നേരിയ ആശ്വാസം’; തിരുവനന്തപുരത്ത് വേനൽ മഴ എത്തി

Please complete the required fields.




തലസ്ഥാന നഗരത്തിൽ വേനൽ മഴ എത്തി. വൈകുന്നേരം നാല് മണിയോടെയാണ് തലസ്ഥാന നഗരത്തിൽ മഴ തുടങ്ങിയത്. മൂന്ന് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിരുന്നു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നഗരവാസികൾക്ക് കൊടും ചൂടിൽ മഴ നേരിയ ആശ്വാസമാണ്. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

Related Articles

Back to top button