Thiruvananthapuram

ഇപ്പോള്‍ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്; മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി നടൻ ജയറാം

Please complete the required fields.




കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹനിശ്ചയം. വ്യാഴാഴ്ച കൂര്‍ഗ് ജില്ലയിലെ മടിക്കേരിയില്‍ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.ഇതിന്റേതായ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വളരെയധികം ശ്രദ്ധനേടുകയൂം ചെയ്തു.

2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം. ഇപ്പോഴിതാ മകളുടെ ഭാവി വരനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ ജയറാം. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ പ്രതിശ്രുത വരന്റെ പേര്.

ജയറാം തന്നെയാണ് മാളവികയുടെ വിവാഹനിശ്ചയ ചിത്രം പങ്കുവച്ച്‌ നവനീത് ഗിരീഷിനെ പരിചയപ്പെടുത്തിയത്. ”എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്. നവ് ഗിരീഷ്. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവൻ എല്ലാ വിധ മംഗങ്ങളും നേരുന്നു.”എന്ന് ജയറാം കുറിച്ചു.വിവാഹനിശ്ചയത്തിന് അനുജത്തിയെ കൈപിടിച്ചു വേദിയില്‍ എത്തിച്ചത് കാളിദാസാണ്.

പാലക്കാട് സ്വദേശിയായ നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ആയി ജോലി ചെയ്യുകയാണ്. യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.

2024 മെയ് മാസം മൂന്നാം തീയതി ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ചിട്ട് വിവാഹം നടത്താനുള്ള ശക്തിയും ഭാഗ്യവും ഭഗവാൻ തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും എല്ലാ അനുഗ്രഹവും ഉണ്ടാകണം.” എന്നാണ് ജയറാം വിവാഹനിശ്ചയ വേദിയില്‍ പറഞ്ഞത്.

Related Articles

Back to top button