വടകര : കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സിന്റെ ആദ്യദിവസം നാലു മണ്ഡലങ്ങളിൽനിന്നു ലഭിച്ചത് ആകെ 14,852 നിവേദനങ്ങൾ. ജില്ലയിലെ ആദ്യ സദസ്സ് നടന്ന നാദാപുരം മണ്ഡലത്തിൽ 3985 നിവേദനങ്ങൾ ലഭിച്ചു. ഇവിടെ രാവിലെ ഏഴു മുതൽ കൗണ്ടറുകൾ തുറന്നിരുന്നു.
പേരാമ്പ്ര മണ്ഡലത്തിൽ 4316 നിവേദനങ്ങളാണ് ലഭിച്ചത്. രാവിലെ 10.30 മുതൽ കൗണ്ടറുകളിൽ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി. കുറ്റ്യാടി മണ്ഡലത്തിൽ 3963 നിവേദനങ്ങൾ ലഭിച്ചു.
ഇവിടെ രാവിലെ പത്തു മുതൽ നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. വടകര മണ്ഡലത്തിൽ ആകെ 2588 നിവേദനങ്ങളാണ് ലഭിച്ചത്. ഉച്ചയ്ക്ക് ഒന്നു മുതലാണ് പൊതുജനങ്ങൾ നിവേദനവുമായി എത്തിത്തുടങ്ങിയത്.