Kozhikode

നാദാപുരത്ത് നവകേരള സദസ് കഴിഞ്ഞ് മടങ്ങിയ ബസ്സിന് കല്ലേറ്; ഒരാൾക്ക് പരുക്ക്

Please complete the required fields.




കോഴിക്കോട്: നാദാപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ പങ്കെടുത്ത് ആളുകൾ മടങ്ങിയ ബസ്സിന് കല്ലേറ്. ഒരാൾക്ക് സാരമായ പരിക്ക്.

ഇന്ന് ഉച്ചയോടെ കല്ലാച്ചിയിൽ നവകേരള സദസ് കഴിഞ്ഞ് കുറുവന്തേരിയിലേക്ക് മടങ്ങിയ ബസ്സിന് നേരേയാണ് ജാതിയേരി കല്ലുമ്മൽ വെച്ച് കല്ലേറ് നടന്നത്.
മുഖത്ത് മുറിവേറ്റ കറുവന്തേരിയിലെ കണാരൻ കല്ലമ്മൽ (71) നെ നാദപുരം ഗവർമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു. കുറുവന്തേരി കല്ലമ്മലിൻ നിന്ന് അൻപതോളം പേർ സഞ്ചരിച്ച ബസ്സിന് നേരെയാണ് അക്രമം ഉണ്ടായത്. യാത്രക്കാർ വളയം പൊലീസിൽ പരാതി നൽകി.

Related Articles

Back to top button