Kozhikode

കോഴിക്കോട് സിപിഎം പാർട്ടി ഓഫിസിലെ യോഗത്തിൽ പങ്കെടുത്ത് പൊലീസുകാർ; അന്വേഷണം ആരംഭിച്ച് സിറ്റി സ്പെഷൽ ബ്രാഞ്ച്

Please complete the required fields.




കോഴിക്കോട് : സിപിഎം പാർട്ടി ഓഫിസിലെ യോഗത്തിൽ പങ്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ. കോഴിക്കോട് സിറ്റി ട്രാഫിക് എസ്ഐ സുനിൽ കുമാർ, ട്രാഫിക് സ്റ്റേഷനിലെ സിപിഒ സുരേഷ് ബാബു എന്നിവരാണ് മുക്കം ചേന്ദമംഗലൂർ ബ്രാഞ്ച് ഓഫിസിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് സുനിൽ കുമാർ.

യോഗത്തിന്റെ വീഡിയോ സിപിഒ സുരേഷ് ബാബു വാട്സാപ്പിൽ സ്റ്റാറ്റസ് ആയി പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തായത്. സിറ്റി സ്പെഷൽ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പാർട്ടി യോഗത്തിലല്ല, സ്വാശ്രയ സംഘത്തിന്റെ യോഗത്തിലാണ് പങ്കെടുത്തതെന്നാണ് പൊലീസുകാർ നൽകിയ വിശദീകരണം. സിപിഎം അനുകൂല സ്വാശ്രയ സംഘമാണിത്. പാർട്ടി പരിപാടികളിലും അനുബന്ധ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽ പൊലീസുകാർക്ക് കർശന വിലക്ക് നിലനിൽക്കെയാണ് ഇരുവരും പാർട്ടി ഓഫിസിലെ പരിപാടിയിൽ പങ്കെടുത്തത്.

Related Articles

Back to top button