Kannur

കണ്ണൂരിൽ അധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർഥിനിയുടെ കൈയൊടിഞ്ഞു

Please complete the required fields.




കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച് കൈയൊടിച്ച അധ്യാപകനെതിരെ പരിയാരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാച്ചേനി ഗവ. ഹൈസ്‌കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകന്‍ ഏമ്പേറ്റിലെ കൊയിലേരിയന്‍ മുരളിയുടെ പേരിലാണ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി. സിദ്ദീഖിന്റെ മകള്‍ സുഹൈലയെയാണ് (13) അധ്യാപകന്‍ റൂള്‍വടികൊണ്ട് അടിച്ചത്. കൈ നീരുവെച്ച് വീര്‍ത്ത് കുട്ടി കരഞ്ഞുകൊണ്ടിരുന്നെങ്കിലും ഉച്ചക്ക് ഒന്നരയോടെയാണ് സ്‌കൂൾ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചത്.

ഉടന്‍ സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ സുഹൈലയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കൈയുടെ എല്ല് പൊട്ടി നീരുവെച്ചതിനാല്‍ പ്ലാസ്റ്ററിട്ടിരിക്കയാണ്. നോട്ട് പൂര്‍ത്തിയാക്കാത്തതിനാണ് അടിച്ചതെന്നു പറയുന്നു.

Related Articles

Back to top button