
കണ്ണൂർ: കണ്ണൂർ ജില്ലയിലെ നവ കേരള സദസ് ഇന്ന് സമാപിക്കും. തലശേരിൽ മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. രാവിലെ 9 മണിക്ക് പേൾ വ്യൂ ഹോട്ടലിലാണ് യോഗം. തിരുവനന്തപുരത്തിന് പുറത്ത് മന്ത്രിസഭ ചേരുന്നത് അപൂർവ്വമാണ്.
കാസർകോട്, കണ്ണൂർ ജില്ലകളിൽ മുഖ്യമന്ത്രി പൗര പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഉന്നയിക്കപ്പെട്ട ആശയങ്ങളിൽ തീരുമാനം എടുത്തേക്കും





