
കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളിൽ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വാർഡിൽ നിയോഗിക്കാത്ത ജീവനക്കാർ വരികയും രോഗിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
വാർഡുകൾ മുഴുവൻ വ്യക്തമാവുന്ന രീതിയിൽ സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തണമെന്ന് ഡി.എം.ഇ ഉത്തരവിറക്കിയിട്ടുണ്ട്. എല്ലാ വാർഡുകളും കാണുന്ന രീതിയിലേക്ക് സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തണമെന്നും ഡി.എം.ഇയുടെ ഉത്തരവിലുണ്ട്.
ഇതിന് പുറമെ സ്ത്രീകളായ രോഗികളെ റിക്കവറി റൂമിൽ നിന്നും മാറ്റുന്നതിൽ നിന്നും പുരുഷ ജീവനക്കാരെ നിയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.