Kozhikode

കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം, പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം

Please complete the required fields.




കോഴിക്കോട് : കൊയിലാണ്ടി കൊല്ലത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കൊല്ലം മേഖലാ ഡി.വൈ.എഫ്.ഐ. സെക്രട്ടറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുന്‍പില്‍വെച്ച് രാത്രി ഒന്‍പത്‌ മണിയോടെയായിരുന്നു ആക്രമണം.വിവാഹസത്കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുന്‍പിലേക്ക്‌ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

ആര്‍.എസ്.എസ്. ആണ് അക്രമത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം പുളിയഞ്ചേരിയില്‍ വെച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതിന്റെ പ്രതികാരമാണ് ഈ ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ സി.പി.എം. കൊല്ലം ലോക്കല്‍ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ. കൊല്ലം മോഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു. കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Back to top button