Kozhikode
താമരശ്ശേരി ചുരത്തിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ജില്ലാ ഭരണകൂടങ്ങൾ ഉപേക്ഷിക്കണമെന്ന് ഹെവി ആന്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ

കോഴിക്കോട്: താമശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ടി ചരക്കു വാഹനങ്ങൾക്ക് നിയന്ത്രിത നിരോധനം കൊണ്ടു വരാനുള്ള നീക്കം ജില്ലാ ഭരണകൂടങ്ങൾ ഉപേക്ഷിക്കണമെന്ന് ഹെവി ആന്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കബീർ കല്ലേരി ആവശ്യപ്പെട്ടു.
മലബാറിലേക്ക് നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ എത്തിക്കുന്നത് ഈ നിയന്ത്രിത നിരോധനത്തോടെ ഇല്ലാതാവും. കർണാടകയുടെ രാത്രി യാത്ര നിരോധനതിന് പുറമേ ചുരത്തിലും നിരോധനം വന്നു കഴിഞ്ഞാൽ ചരക്കുഗതാഗതത്തിന് പ്രയാസങ്ങൾ നേരിടുമെന്നും ബദൽ റോഡ് എത്രയും പെട്ടന്ന് യാഥാർത്ഥ്വമാക്കമെന്നും കബീർ കല്ലേരി ആവശ്യപ്പെട്ടു.





