India

ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

Please complete the required fields.




ചെന്നൈ: ബന്ധുവായ യുവാവുമായുള്ള പ്രണയത്തില്‍നിന്ന് പിന്മാറാത്തതിന്റെ പേരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു. തിരുനെല്‍വേലി ജില്ലയിലെ കോകന്താന്‍പാറയിലുള്ള മാരിയപ്പനാണ് (55) മകള്‍ മുത്തുപ്പേച്ചിയെ (35) കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന മുത്തുപ്പേച്ചി ബന്ധുവായ യുവാവുമായി പ്രണയത്തിലായി. മാരിയപ്പന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ ഈ ബന്ധത്തില്‍നിന്ന് പിന്‍മാറിയില്ല. തുടര്‍ന്നാണ് കൊലപാതം ആസൂത്രണം ചെയ്തത്.

ബന്ധുവീട്ടിലേക്കെന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുത്തുപ്പേച്ചിയെ മാരിയപ്പന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. വിജനമായ പ്രദേശത്തെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി അരിവാളുകൊണ്ട് വെട്ടി. സമീപമുള്ള കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുത്തുപ്പേച്ചിയെ പിന്തുടര്‍ന്നുചെന്ന് വെട്ടി വീഴ്ത്തി.മുത്തുപ്പേച്ചിയുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും മാരിയപ്പന്‍ കടന്നുകളഞ്ഞു. സംഭവസ്ഥലത്തുതന്നെ മുത്തുപ്പേച്ചി മരിച്ചു. പിന്നീട്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാരിയപ്പന്‍ അറസ്റ്റിലായത്.

12 വര്‍ഷം മുമ്പായിരുന്നു പാളംകോട്ട സ്വദേശിയായ കൊമ്പയ്യുമായി മുത്തുപ്പേച്ചിയുടെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവുമായി പിരിഞ്ഞ് മക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ താമസമാക്കിയത്.

Related Articles

Back to top button