ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഡീപ്ഫേക്ക്’ അടക്കമുള്ളവ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ ബിജെപിയുടെ ദീപാവലി മിലൻ പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടു. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അതെന്ന്’-പ്രധാനമന്ത്രി പറഞ്ഞു.
പരിപാടിയിൽ ഇന്ത്യയെ ‘വിക്ഷിത് ഭാരത്’ (വികസിത ഇന്ത്യ) ആക്കാനുള്ള തന്റെ ദൃഢനിശ്ചയത്തെക്കുറിച്ചും മോദി പരാമർശിച്ചു. ഇവ കേവലം വാക്കുകളല്ലെന്നും അടിസ്ഥാന യാഥാർത്ഥ്യമാണ്. കോവിഡ് പാൻഡെമിക് സമയത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. രാജ്യം പുരോഗമിക്കുകയാണെന്ന് അവർക്ക് തോന്നിത്തുടങ്ങി. ‘ഛഠ് പൂജ’ ഒരു ദേശീയ ഉത്സവമായി മാറിയെന്നും ഇത് വളരെ സന്തോഷകരമായ കാര്യമാണെന്നും മോദി കൂട്ടിച്ചേർത്തു. നടിമാരായ രശ്മിക മന്ദാന, കത്രീന കെയ്ഫ് തുടങ്ങിയവരുടെ അശ്ലീലമായ തരത്തിലുള്ള ഡീഫ് ഫേക്ക് വീഡിയോകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു.