കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണം നടത്തി. ആയുഷ് യോഗ ക്ലബ്ബിന്റെ പ്രവർത്തനാരംഭവും നടന്നു. ജീവിതശൈലി രോഗമുള്ളവർക്ക് യോഗ പരിശീലനം നൽകുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു. അഷറഫ് പുലോട് അധ്യക്ഷം വഹിച്ച ചടങ്ങിൽ അനിൽ ജോർജ്, ബേബി രവീന്ദ്രൻ,പ്രേംജി ജെയിംസ്, മുഹമ്മദ് ഷാഹിം, ബിന്ദു സന്തോഷ്,സാജിത ഇസ്മയിൽ,സീന സുരേഷ്,സൈനബ നാസർ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യശ്രീ, ഡോ.ജയശ്രീ എന്നിവർ സംസാരിച്ചു.