തൃശ്ശൂര്‍ : തൃശ്ശൂരിൽ ഹോട്ടലിൽ തീപ്പിടിത്തം. പടിഞ്ഞാറെ കോട്ടയിലെ മെസ ഹോട്ടലിനാണ് തീപിടിച്ചത്. ആളപായമില്ല. ജനറേറ്ററില്‍ നിന്നാണ് തീപിടിത്തം ഉണ്ടായത്. പിന്നീട് ഹോട്ടലിന്റെ ഉള്‍ഭാഗത്തേക്ക് തീപടരുകയായിരുന്നു. തീപിടിത്തത്തില്‍ ഹോട്ടലിന്റെ ഒരു ഭാഗം കത്തിനശിച്ചു.
മുകളിലത്തെ നിലയിലേക്ക് പടര്‍ന്നെങ്കിലും നിലവില്‍ തീ നിയന്ത്രണവിധേയമാണ്.ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് ആദ്യം തീപടര്‍ന്നത്. പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.