Alappuzha

നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ; 17 പേരെ അറസ്റ്റ് ചെയ്തു

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നൂറനാട് പാലമേൽ മറ്റപ്പള്ളി മലയിലാണ് മണ്ണെടുപ്പ് നടക്കുന്നത്.

ഇതിനെതിരെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പൊലീസ് ലാത്തി വീശുകയും സ്ത്രീകൾ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്. പൊലീസ് പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

Related Articles

Back to top button