Thiruvananthapuram

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

Please complete the required fields.




തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് വിളിച്ചതെന്ന് പൊലിസ് പറയുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് വിളിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി വിശദമായി ചോദ്യം ചെയ്യുകയാണ്. ​പൊഴിയൂർ പൊലിസ് ആണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന്റെ ചുറ്റളവിൽ നടത്തിവന്ന പരിശോധന പൂർത്തിയായി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. പൊലിസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെത്തിയത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു.

രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളിൽ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്.

Related Articles

Back to top button