Malappuram

വി.ഡി സതീശൻ ഇന്ന് പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തും

Please complete the required fields.




മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് പാണക്കാട് എത്തും. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങളും സതീശനും കൂടിക്കാഴ്ച നടത്തും. മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശക്തമായ സമയത്താണ് കൂടിക്കാഴ്ച . കോൺഗ്രസിലെ പ്രശ്നങ്ങൾ തെരുവിലേക്ക് എത്തിയതിൽ മുസ്‍ലിം ലീഗിന് അമർശമുണ്ട്.

ഈ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഫലസ്തീൻ വിഷയവും ചർച്ചയാവാനാണ് സാധ്യത. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത് ഇടഞ്ഞു നിൽക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗിനുണ്ട്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന അഭിപ്രായവും ലീഗിലുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് നേരിട്ട് ചർച്ചക്കെത്തുന്നത്.

Related Articles

Back to top button