Kozhikode

കോഴിക്കോട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : പുല്ല് പറിക്കാന്‍ പോയ വയോധികയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി (64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് നിഗമനം. ഇവര്‍ സമീപത്തെ വയലില്‍ പുല്ല് പറിക്കാന്‍ പോയതായിരുന്നു.

ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. പുല്ല് പറിക്കാന്‍ പോയപ്പോള്‍ ഷോക്കേറ്റ് മരിച്ചതാണ് എന്ന് കരുതുന്നു. സമീപത്ത് വൈദ്യുത ലൈന്‍ പൊട്ടിവീണു കിടക്കുന്നുണ്ട്. ലൈന്‍ പൊട്ടിവീണിട്ട് രണ്ട് മൂന്നു ദിവസമായെന്ന് നാട്ടുകാര്‍ പറയുന്നു.

ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു. അയല്‍വാസി ഇവരെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരേതനായ മാധവന്‍ നായരുടെ ഭാര്യയാണ്. മക്കൾ: വിമേഷ് (റിട്ട. ഇന്ത്യൻ ആർമി ), വിജേഷ് (ഇന്ത്യൻ റെയിൽവേ ).

മരുമക്കൾ: നിയ (മൊടക്കല്ലൂർ ), ഡോ. ഹിദ (ആയുർവേദ ആശുപത്രി നന്മണ്ട ).

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.

Related Articles

Back to top button