Kozhikode
സാമൂഹികമാധ്യമം വഴി പരിചയം, യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; യുവാവ് പിടിയില്‍
കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി നടക്കാവ് പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് മണ്‍പുറത്ത് വീട്ടില്‍ മുഹമ്മദ് ഷബിന്‍ (28)നെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
പീഡനത്തിനിരയായ യുവതിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒളിവില്‍പ്പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ നടക്കാവ് പോലീസ് സംഘം തിരുവനന്തപുരത്തെത്തി സൈബര്‍സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.